Connect with us

Kerala

വെങ്കിട്ടരാമനെ കലക്ടറാക്കിയത് നന്ദികേട്: കാരാട്ട് റസാഖ്

ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്സിനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കണം.

Published

|

Last Updated

കോഴിക്കോട് | മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ സര്‍ക്കാര്‍ നിലപാടു തിരുത്തണമെന്നാവശ്യപ്പെട്ട് ഇടതു സഹയാത്രികനും കൊടുവള്ളി മുന്‍ എം എല്‍ എയുമായിരുന്ന കാരാട്ട് റസാഖ് രംഗത്ത്. ഇടതുപക്ഷത്തെ എക്കാലത്തും സഹായിച്ച പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നതു നന്ദികേടായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

‘മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീരാംവെങ്കട്ടരാമന് വേണ്ടി, ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും. ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്സിനെആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിയമിച്ചത് പുനപരിശോധിക്കുന്നത് നല്ലത്’.

ശ്രീരാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ മാധ്യമ സമൂഹം അടക്കം വന്‍ പ്രതിഷേധത്തിലേക്കു നീങ്ങിയ സാഹചര്യത്തിലാണ് കാരാട്ട് റസാഖിന്റെ പ്രതികരണം.