Kerala
വാഹന പരിശോധന താത്കാലികമല്ല, കര്‍ശനമായി തുടരും: മന്ത്രി
യൂണിഫോം കളര്‍കോഡില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുക്കും.
തിരുവനന്തപുരം | സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. പരിശോധന താത്ക്കാലികമായിരിക്കില്ല. വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.
യൂണിഫോം കളര്‍കോഡില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുക്കും. സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.







