Connect with us

Kerala

ബിജെപിയെ പ്രീണിപ്പിക്കാന്‍ പിണറായി രാഹുലിനെ പരിഹസിക്കുകയാണെന്ന് വിഡി സതീശന്‍

മോദിയുടെ മൗത്ത് പീസാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ശത്രു കോണ്‍ഗ്രസും രാഹുലും മാത്രമാണ്

Published

|

Last Updated

ആലപ്പുഴ | ബിജെപിയെ പ്രീണിപ്പിക്കാന്‍ പിണറായി രാഹുലിനെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപിയുമായി ബന്ധമുള്ളതിനാലാണ് പിണറായിയെ ഇഡി മൊഴിയെടുക്കാത്തതെന്നും സതീശന്‍ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎം വിചാരിച്ചാലും കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ല. പിണറായിയെ ഭരിക്കുന്നത് ഭയമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധമാണ് ഈ തിരഞ്ഞെടുപ്പില്‍ പുറത്തുവരുന്നതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ 15 സീറ്റിലും തമിഴ്നാട്ടിലെ രണ്ടിടത്തും രാജസ്ഥാനിലെയും ത്രിപുരയിലും ഓരോ സീറ്റിലും മാത്രമാണ് അവര്‍ മത്സരിക്കുന്നത്. എന്നിട്ടാണ് അവര്‍ മോദിയെ പുറത്താക്കുമെന്ന് പറയുന്നതെന്നും സതീശന്‍ പരിഹസിച്ചു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തുമ്പോള്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ലാവ്‌ലിന്‍ കേസ് എത്ര തവണയാണ് മാറ്റിവെച്ചതെന്നും സതീശന്‍ ചോദിച്ചു.

മോദിയുടെ മൗത്ത് പീസാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ശത്രു കോണ്‍ഗ്രസും രാഹുലും മാത്രമാണ്. ന്യൂനപക്ഷത്തിന്റെ വോട്ടുകിട്ടാന്‍ വേണ്ടിയാണ് 35 ദിവസമായി ഈ നാടകം മുഴുവന്‍ കാണിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest