Kerala
ന്യൂനപക്ഷ സംഗമം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വി ഡി സതീശൻ
പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് ആരോപണം

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാറിൻ്റെ ന്യൂനപക്ഷ സംഗമമെന്ന് പ്രതിപക്ഷം. ന്യൂനപക്ഷ സംഗമം, അയ്യപ്പസംഗമം എന്നൊക്കെ പറയുന്നത് പരിഹാസ്യമാണെന്നും സതീശന്‍ പറഞ്ഞു.
ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണ്. ഇങ്ങനെ പോയാല്‍ സകല ജാതി മതങ്ങളുടെ പേരിലും സര്‍ക്കാറിന് സംഗമങ്ങള്‍ നടത്തേണ്ടി വരുമെന്നും സതീശൻ പരിഹസിച്ചു.
ന്യൂനപക്ഷ സംഗമത്തെ തള്ളിപ്പറഞ്ഞ് ക്രൈസ്തവ സഭയും രംഗത്തെത്തി. പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുന്ന സമീപനമല്ല സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. സംഗമത്തില്‍ പങ്കെടുക്കുമെന്ന് ചോദ്യത്തിന് ജനിക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ടതില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
---- facebook comment plugin here -----