Connect with us

Kerala

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ടെന്ന് വി സി; പിന്തുണയുമായി സര്‍ക്കാരും സി പി എമ്മും

സര്‍വകലാശാല ആക്ട് പ്രകാരം ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്നാണ് വൈസ് ചാന്‍സലറുടെ നിലപാട്.

Published

|

Last Updated

തിരുവനന്തപുരം | പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വി സി. ഗവര്‍ണറുടെ സ്റ്റേ ഉത്തരവിനെതിരെ നാളെ കോടതിയെ സമീപിക്കുമെന്നും വി സി ആവര്‍ത്തിച്ചു വ്യക്തമാക്കി. സര്‍വകലാശാല ആക്ട് പ്രകാരം ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്നാണ് വൈസ് ചാന്‍സലറുടെ നിലപാട്.

നിയമന തീരുമാനം സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിധേയമായി തന്നെയാണ് നടത്തിയതെന്നാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ പറയുന്നത്. വി സിക്ക് സംസ്ഥാന സര്‍ക്കാരും സി പി എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനക്കെതിരായ ഗവര്‍ണറുടെ നിലപാടുകളെ പ്രതിരോധിക്കുമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.