Connect with us

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഈ മാസം 27 ലേക്കാണ് പരിഗണിക്കുന്നത് മാറ്റിയത്.

Published

|

Last Updated

കോഴിക്കോട്| വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 27 ലേക്കാണ് പരിഗണിക്കുന്നത് മാറ്റിയത്. വിശദമായ വാദം കേള്‍ക്കാനാണ് കോഴിക്കോട് സെക്ഷന്‍സ് കോടതി ജാമ്യാപേക്ഷ മാറ്റിയത്.

ഇന്നലെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ജാമ്യം നല്‍കാതിരുന്നത്. തുടര്‍ന്നാണ് ജിതിന്‍ ഭാസ്‌കര്‍ കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചത്.

സ്‌ക്രീന്‍ഷോര്‍ട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാന്‍ ജിതിന്‍ ഭാസ്‌കര്‍ ഫോണ്‍ റീസെറ്റ് ചെയ്‌തെന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

അതേസമയം സ്‌ക്രീന്‍ ഷോട്ടിന്റെ ബുദ്ധികേന്ദ്രം ജിതിന്‍ ഭാസ്‌കര്‍ അല്ലെന്നും സ്‌ക്രീന്‍ ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചെന്നും എസ്‌ഐടി സംശയിക്കുന്നുണ്ട്. ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. നിലവില്‍ ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ കോടതിയിലാണുള്ളത്. ഫോണ്‍ തുടര്‍ പരിശോധനയ്ക്ക് അയക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.

Content Highlights:
The Kozhikode Sessions Court postponed the bail plea of DYFI leader Jithin Bhaskar to June 27 for a detailed hearing. Yesterday, the Vadakara Magistrate Court denied him bail after the prosecution argued that he might destroy evidence. The SIT found that the screenshot originated from his phone, which was reset to erase data.

 

---- facebook comment plugin here -----

Latest