Kerala
പിഎം ശ്രീ: നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ച പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ്; മരവിപ്പിക്കാന്‍ വേണ്ടിയാണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി
വിഷയത്തില്‍ സംവാദമാകാമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം| പിഎം ശ്രീ വിവാദത്തില്‍ നിയമസഭയില്‍ വാക്‌പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും . നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ച പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചോദ്യമുന്നയിച്ചപ്പോള്‍ മരവിപ്പിക്കാന്‍ വേണ്ടിയാണോ പദ്ധതിയില്‍ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ തിരിച്ചടിച്ചു. പദ്ധതിയില്‍ ഒപ്പിട്ടത് എസ്എസ്‌കെ ഫണ്ട് ലഭിക്കാനെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് കീഴടങ്ങിയെന്നും കേരളത്തിലെ സിലബസില്‍ തൊടാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
പിഎം ശ്രീ കേരളത്തില്‍ ഇപ്പോള്‍ നടപ്പിലായിട്ടില്ലെന്നും അതിന് കാരണം അത് മരവിപ്പിച്ചതിനാലാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മരവിപ്പിക്കാന്‍ വേണ്ടിയിട്ടാണോ ഒപ്പ് വച്ചതെന്നായിരുന്നു വി ഡി സതീശന്റെ മറുചോദ്യം. നടപ്പാക്കേണ്ടതില്ല എന്ന് നയപരമായി തങ്ങള്‍ തീരുമാനിച്ചെന്നും പദ്ധതി നടപ്പായില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ നടപ്പാകാതിരിക്കുന്നത് എന്തിനാണ് നടപ്പാക്കുന്നതിന്റെ ഭാഗമായി നിങ്ങള്‍ ആലോചിക്കുന്നത് പിണറായി ചോദിച്ചു.
ചോദ്യത്തിന് പിണറായിക്ക് വിഡി സതീശന്‍ മറുപടിയും നല്‍കി. ഒന്നാമത്തെ കാര്യം, എന്തിനാണ് ഒപ്പ് വച്ചത് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. രണ്ട്, മരവിപ്പിച്ചു എന്നാണ് പറഞ്ഞത്. അതിന് പ്രൊവിഷനില്ല. മൂന്ന്, എട്ട് മാസമായിട്ടും സബ്കമ്മിറ്റി കൂടിയൊരു തീരുമാനമെടുത്ത് ഇത് കേരളം നടപ്പിലാക്കില്ല എന്നൊരു കത്ത് കൊടുത്തില്ല – മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയത്തില്‍ സംവാദമാകാമെന്നായിരുന്നു പിണറായി വിജയന്‍ ഇതിന് മറുപടിയായി പറഞ്ഞത്. എന്തിനാണ് ഒപ്പ് വച്ചത് എന്നാണല്ലോ ചോദിക്കുന്നത്. 1500 കോടിയിലധികം രൂപയുടെ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടായിരുന്നു മരവിപ്പിച്ചത്. എന്‍ഇപിയുടെ ഭാഗമായിട്ടുള്ള പൊതുവിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആ നയം നടപ്പാക്കാന്‍ പോകുന്നില്ല. ഇവിടെ പിഎം ശ്രീയുടെ ഭാഗമായിട്ട് ഒന്നും നടപ്പാക്കാനില്ല. പക്ഷേ, സര്‍വ ശിക്ഷാ അഭിയാന്‍ ഫണ്ട് നമുക്ക് കിട്ടണമായിരുന്നു. ഫണ്ട് കിട്ടാതിരുന്നാല്‍ നാം പ്രയാസത്തിലാകും. ആ പ്രയാസം കേരളത്തെ ആകെ ബാധിക്കുന്നതാണ്. അതൊഴിവാക്കുന്നതിനാണ് ഒപ്പ് വച്ച് പണം വാങ്ങാനുള്ള ശ്രമം നടത്തിയത്. പക്ഷേ, ആ ശ്രമം ശരിയല്ല എന്ന് തീരുമാനിച്ചു. അതിന്റെ ഭാഗമായി അത് മരവിപ്പിച്ചുവെന്നും പിണറായി വിശദീകരിച്ചു
Content Highlights: The PM SHRI scheme triggered a fierce debate between Chief Minister V D Satheesan and Opposition Leader Pinarayi Vijayan in the assembly. Vijayan stated the pact was signed to release Rs 1500 crore in SSK funds and was later frozen. Satheesan retorted that the LDF government surrendered to the Centre.



