Connect with us

Kerala

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍, മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കും

പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Published

|

Last Updated

തിരുവനന്തപുരം| കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി ഇടിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ച വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ഇന്നലെ രാവിലെ ഏഴുമണിക്കാണ് കൊട്ടാരക്കര നീലേശ്വരം മുക്കോണി മുക്കില്‍ അപകടമുണ്ടായത്. അപകടസമയത്ത് വിദ്യാര്‍ഥികള്‍ അടക്കം എട്ടിലധികം പേര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. മണ്ണുമായി അമിതവേഗതയില്‍ വന്ന ലോറിയാണ് ആളുകളുടെ ദേഹത്തേക്ക് ഇടിച്ചുകയറിയത്. മൂന്നു പേരെ മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍, ഓയൂര്‍ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാര്‍ എന്നിവരാണ് മരിച്ചത്.

ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ നിസാമിന് വാഹനം ഓടിക്കാനുള്ള ഹെവി ലൈസന്‍സ് ഇല്ലെന്നും ടിപ്പറിന്റെ ജിപിഎസ് കട്ട് ചെയ്തത നിലയിലായിരുന്നുവെന്നും കൊട്ടാരക്കര എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലു വ്യക്തമാക്കി. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. മുന്‍പും പലതവണ നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

Content Highlights:
The Kerala government announced a financial assistance of five lakh rupees each to the families of three people killed in the Kottarakkara tipper lorry accident. The cabinet decision includes covering all medical expenses for the injured. Investigations revealed major license and GPS violations by the vehicle.

 

---- facebook comment plugin here -----

Latest