Connect with us

Kerala

കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷ സേന

കുട്ടി പാത്രം തലയില്‍വെച്ച് കളിക്കുന്നതിനിടെ തല പൂര്‍ണമായും പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

Published

|

Last Updated

നാദാപുരം| നാദാപുരം പാറക്കടവ് കളിക്കുന്നതിനിടെ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷ സേന. ഉമ്മത്തൂര്‍ കളത്തറ അനസിന്റെ മകള്‍ ഫാത്തിമ ആലിയയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടി പാത്രം തലയില്‍വെച്ച് കളിക്കുന്നതിനിടെ തല പൂര്‍ണമായും പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തി പാത്രം ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പറ്റിയില്ല.

ഒടുവില്‍ നാദാപുരം ഫയര്‍ സ്റ്റേഷനിലെ അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി കട്ടര്‍, സ്‌പ്രെഡര്‍ എന്നിവ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റി. കുട്ടികള്‍ അടുകളയിലെ പാത്രങ്ങള്‍ കൊണ്ട് കളിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അഗ്‌നിരക്ഷ സേനാംഗങ്ങള്‍ പറഞ്ഞു. എസ് വരുണ്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ മധുപ്രസാദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ മുഹമ്മദ് സാനീജ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.

Content Highlights:
A two-year-old girl in Nadapuram was rescued by the fire force after an aluminium pot got stuck on her head. The incident happened while the child was playing at her home in Parakkadavu. Fire rescue officials used specialized cutters and spreaders to safely remove the pot without injuring the toddler.

---- facebook comment plugin here -----

Latest