Connect with us

Kerala

എട്ടാം ക്ലാസുകാരിയെ ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.

Published

|

Last Updated

കാസര്‍കോട്| എട്ടാം ക്ലാസുകാരിയെ ഹോംസ്റ്റേയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പലത്തറ സ്വദേശി അര്‍ജുനെ(25)യാണ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തത്. പ്രണയം നടിച്ചാണ് പ്രതി വിദ്യാര്‍ത്ഥിനിയെ ഹോംസ്റ്റേയില്‍ എത്തിച്ചത്. കഴിഞ്ഞ മേയ് മാസമായിരുന്നു സംഭവം.

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് അമ്പലത്തറ പോലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോം സ്റ്റേയില്‍ എത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ രണ്ടു പ്രാവശ്യം പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നത് രാജപുരം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് രാജപുരം പോലീസിന് കൈമാറി. രാജപുരം പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights:
A 25 year old youth named Arjun was arrested under the POCSO Act in Kasaragod. The accused allegedly trapped an eighth grade student by feigning love and abused her at a homestay. The incident came to light during a school counselling session leading to police action and his subsequent remand.

 

---- facebook comment plugin here -----

Latest