Connect with us

Kerala

അമിതവേഗ മുന്നറിയിപ്പ് അവഗണിച്ചു; വടക്കഞ്ചേരി അപകടത്തിൽ ബസ് ഉടമയും അറസ്റ്റിൽ

ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ എ​റ​ണാ​കു​ളം പെ​രു​ന്പ​ട​വം പൂ​ക്കോ​ട്ടി​ൽ ജോ​ജോ പ​ത്രോ​സിനെ​ പോ​ലീ​സ് ഇന്നലെ പിടികൂടിയിരുന്നു.

Published

|

Last Updated

ച​വ​റ | വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഒ​ൻ​പ​തു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​ന​പ​ക​ട​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ അ​രു​ണിനെ പോലീസ് അറസ്റ്റ് ചെയ്തു. ബ​സ് അ​മി​ത വേ​ഗ​ത്തി​ലാണെന്ന് ജിപിഎസ് മു​ന്ന​റി​യി​പ്പ് വ​ന്നി​ട്ടും അ​വ​ഗ​ണി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. 19 തവണ ബസ് അമിത വേഗത്തിലാണെന്ന് ഉടമയുടെ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു.

ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ എ​റ​ണാ​കു​ളം പെ​രു​ന്പ​ട​വം പൂ​ക്കോ​ട്ടി​ൽ ജോ​ജോ പ​ത്രോ​സിനെ​ പോ​ലീ​സ് ഇന്നലെ പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയും ചെയ്തു. അപകടത്തിന് ശേഷം മുങ്ങിയ ജോമോനെ രക്ഷപ്പെടാൻ സഹായിച്ചതിനും ബസ് ഉടമക്ക് എതിരെ നടപടിയുണ്ടാകും.

ബുധനാഴ്ച രാത്രി പതിനൊന്നരക്ക് എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ​നി​ന്ന് ഊ​ട്ടി​യി​ലേ​ക്കു വി​നോ​ദ​യാ​ത്ര പോ​യ​വ​ർ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​റ​കി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് 134 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. വേഗപ്പൂട്ടിലെ കൃത്രിമം, അനധികൃത രൂപമാറ്റം ഉൾപ്പെടെ വ്യാപക ക്രമക്കേട് കണ്ടെത്തി. ആകെ 2.16 ലക്ഷം രൂപ പിഴ ഈടാക്കി. 10 ദിവസം പരിശോധന നീണ്ടുനിൽക്കും.

Latest