Connect with us

Kerala

വി വസീഫ് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്; വി കെ സനോജ് സെക്രട്ടറിയായി തുടരും

എസ് സതീഷ്, ചിന്താ ജെറോം, കെ യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി

Published

|

Last Updated

പത്തനംതിട്ട |  ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയായ വസീഫ് നിലവില്‍ ഡി വൈ എഫ് ഐ ജോയിന്റ് സെക്രട്ടറിയാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടരാനും തീരുമാനമായി.സംസ്ഥാന സെക്രട്ടറിയായിരുന്ന എ എ റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് സനോജ് സെക്രട്ടറിയാകുന്നത്. എസ് ആര്‍ അരുണ്‍ ബാബുവാണ് ട്രഷറര്‍.

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും അടങ്ങിയതാണ് പുതിയ ഡിവൈഎഫ്ഐ കമ്മിറ്റി. എസ് സതീഷ്, ചിന്താ ജെറോം, കെ യു ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജയസണ്‍ ആണ് ഡിവൈഎഫ്ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത്.പത്തനംതിട്ടയില്‍ ബുധനാഴ്ച ആരംഭിച്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.

സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, വോളിബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളിലും സനോജ്പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ മാലൂര് നിട്ടാപറമ്പ് പത്മശ്രീയില്‍ എം കെ പത്മനാഭന്റെയും വി കെ സുലോചനയുടെയും മകനാണ്. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യ: ജസ്ന ജയരാജ് (റിപ്പോര്‍ട്ടര്‍, ദേശാഭിമാനി കണ്ണൂര്‍). മകന്‍: ഏതന്‍ സാന്‍ജെസ്.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അക്കൗണ്ട് ഓഫീസര്‍ ആയി വിരമിച്ച വളപ്പില്‍ വീരാന്‍ കുട്ടിയുടെയും വഹീദയുടേയും മകനാണ് വസീഫ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജില്‍ എം.ഡി ചെയ്യുന്ന ഡോ. അര്‍ഷിദ ആണ് ഭാര്യ. നിലവില്‍ എഫ് എം എച്ച് എസ് എസ് വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ആണ്. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റ് ആയും ചുമതല നിര്‍വഹിക്കുന്നു.

 

 

---- facebook comment plugin here -----

Latest