Connect with us

National

ജൗല്‍ജിബി മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കാന്‍ അനുവദിച്ചില്ല; ഉത്തരാഖണ്ഡില്‍ അക്രമാസക്തനായി എം എല്‍ എ

ധാര്‍ചുല മണ്ഡലത്തില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായ ധാമി ക്ഷുഭിതനാവുകയും മൈക്രോഫോണ്‍ സൗണ്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് നേരെ എറിയുകയും ചെയ്തു.

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ജൗല്‍ജിബി മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കാന്‍ അനുവദിക്കാത്തതില്‍ പ്രകോപിതനായി എം എല്‍ എ. ഹരീഷ് സിംഗ് ധാമി. ധാര്‍ചുല മണ്ഡലത്തില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായ ധാമി ക്ഷുഭിതനാവുകയും മൈക്രോഫോണ്‍ സൗണ്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് നേരെ എറിയുകയും ചെയ്തു. ഇതിനു പുറമെ, ധാമി കസേരകള്‍ വലിച്ചെറിയുന്നതും വേദിയിലെ പോഡിയം തകര്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സൗണ്ട് ഉപകരണങ്ങള്‍ക്ക് സമീപം അദ്ദേഹത്തിന്റെ അനുയായികളും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടിയതായും റിപോര്‍ട്ടുണ്ട്.

സംഘാടകര്‍ തന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്യുകയും, സംസാരിക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തതോടെയാണ് ധാമി പ്രകോപിതനായത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി വേദിയിലുണ്ടായിരുന്ന സമയത്താണ് മേള കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഹരീഷ് സിംഗ് ധാമിക്ക് പ്രസംഗിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടത്. മുഖ്യമന്ത്രി വേദി വിട്ടുപോയതിന് പിന്നാലെ എം എല്‍ എ അക്രമസക്തനാവുകയായിരുന്നു.

സംഭവത്തിനു പിന്നാലെ, സംസ്ഥാന സര്‍ക്കാരിനെതിരെ ഹരീഷ് ധാമി അഴിമതി ആരോപണം ഉന്നയിക്കുകയും, തനിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. എം എല്‍ എയുടെ പെരുമാറ്റത്തെയും അധിക്ഷേപകരമായ ഭാഷാപ്രയോഗത്തെയും ബി ജെ പി അപലപിച്ചു. അദ്ദേഹത്തിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

Content Highlights: An MLA in Uttarakhand created a major ruckus during the inauguration of the traditional Jauljibi fair. The legislator turned violent after organizers denied him permission to deliver a speech at the event. The incident has sparked political controversy across the state.

---- facebook comment plugin here -----

Latest