Connect with us

National

അശ്ലീല വീഡിയോകളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരം; സുപ്രീംകോടതി

കുട്ടികളുള്ള അശ്ലീല വീഡിയോ ഇന്‍ബോക്സില്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യണം.അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി.

Published

|

Last Updated

ന്യൂഡല്‍ഹി|അശ്ലീല വീഡിയോകളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി. കുട്ടികള്‍ അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റല്ല, എന്നാല്‍ അശ്ലീല ദൃശ്യങ്ങള്‍ക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കുട്ടികളുള്ള അശ്ലീല വീഡിയോ ഇന്‍ബോക്സില്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യണം. അല്ലാത്ത പക്ഷം ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം മറ്റാര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ ഐ.ടി ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാവുകയുള്ളൂവെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. 28 വയസുകാരന്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കേസില്‍ വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി.