International
കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
പതിവ് പരീക്ഷണ പറക്കലിനിടയിലാണ് വിമാനം തകര്‍ന്നുവീണത്.
സാക്രമെന്റോ|കാലിഫോര്‍ണിയയില്‍ അമേരിക്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. ബി-52 ബോംബര്‍ വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
എഡ്വേഡ്സ് വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് അപകടം. ആണവായുധങ്ങളും ബോംബുകളുമൊക്കെ വഹിക്കാന്‍ ശേഷിയുള്ള എട്ട് എന്‍ജിനുകളുള്ള ജെറ്റ് വിമാനമാണ് ഇത്. പതിവ് പരീക്ഷണ പറക്കലിനിടയിലാണ് വിമാനം തകര്‍ന്നുവീണത്.
അപകട സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിലുണ്ടായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രമുഖ വിമാന കമ്പനിയായ ബോയിങ്ങ് ഡിസൈന്‍ ചെയ്ത വിമാനമാണിത്. 50000 അടി വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയുള്ള ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ പോര്‍ വിമാനങ്ങളിലൊന്നാണ് ബി-52.
Content Highlights:
An American Air Force B-52 bomber plane crashed shortly after taking off from Edwards Air Base in California. Reports indicate that eight people died in the tragic accident during a routine test flight. The Air Force has ordered an immediate investigation to determine the exact cause of the crash.







