Kerala
കണ്ണൂര്‍ മൊകേരിയില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎല്‍എ
നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്
കണ്ണൂര്‍| കണ്ണൂര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. സംഭവത്തില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൂത്തുപറമ്പ് എംഎല്‍എ പി കെ പ്രവീണിന്റെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും.
പ്രദേശവാസികള്‍ക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നാല് പേരാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസ്സുകാരനും രോഗം ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Content Highlights:
Two boys aged four and eight have been diagnosed with Shigella in Kannur district. An emergency meeting led by the local MLA is scheduled to address the situation. The health department issued a strict warning as the state total reaches over 110 cases this year.







