Connect with us

Educational News

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എ എകണോമിക്‌സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി മഅദിന്‍ ദഅവാ വിദ്യാര്‍ത്ഥി

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നിന്നും എം.എ പൂര്‍ത്തിയാക്കിയ ഇജ്‌ലാല്‍ യാസിര്‍ എകണോമിക്‌സില്‍ നെറ്റും കരസ്ഥമാക്കിയിട്ടുണ്ട്

Published

|

Last Updated

മലപ്പുറം | കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എ എകണോമിക്‌സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി മഅദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാര്‍ത്ഥി ഇജ്‌ലാല്‍ യാസിര്‍. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നിന്നും എം.എ പൂര്‍ത്തിയാക്കിയ ഇജ്‌ലാല്‍ യാസിര്‍ എകണോമിക്‌സില്‍ നെറ്റും കരസ്ഥമാക്കിയിട്ടുണ്ട്. മഅദിന്‍ ദഅവാ കോളേജിലെ ഏഴ് വര്‍ഷത്തെ പഠനത്തിന് ശേഷം ഇപ്പോള്‍ മഅദിന്‍ കുല്ലിയ്യ ഓഫ് ഇസ്്‌ലാമിക് ശരീഅയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്.

സംസ്ഥാന സാഹിത്യോത്സവിലും എം ലിറ്റ് ഫെസ്റ്റിലും മലയാള പ്രസംഗം, പ്രബന്ധ രചന എന്നിവകളില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2023 മഅദിന്‍ വിജയ രേഖാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഫറോഖ് പെരുമുഖം സ്വദേശി തിയ്യത്ത് അബ്ദുറഹ്മാന്‍ സഖാഫി, സീനത്ത് വെളിമുക്ക് ദമ്പതികളുടെ മകനാണ്.

മികച്ച നേട്ടം കൈവരിച്ച ഇജ്‌ലാല്‍ യാസിറിനെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.