Connect with us

U-20 world cup

അണ്ടര്‍- 20 ലോകകപ്പ് വേദി: ഇന്തോനേഷ്യയെ മാറ്റി ഫിഫ

ഹിന്ദു ഭൂരിപക്ഷ ദ്വീപായ ബാലിയുടെ ഗവര്‍ണര്‍, ഇസ്‌റാഈല്‍ ടീമിനെ സ്വീകരിക്കില്ലെന്ന് നിലപാടെടുത്തോടെ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു.

Published

|

Last Updated

സൂറിച്ച് | ഈ വര്‍ഷത്തെ അണ്ടര്‍- 20 പുരുഷ ലോകകപ്പ് വേദി ഇന്തോനേഷ്യയില്‍ നിന്ന് മാറ്റി ഫിഫ. മെയ് 20 മുതല്‍ ജൂണ്‍ 11 വരെയാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. ഇന്തോനേഷ്യയിലെ ഹിന്ദു ഭൂരിപക്ഷ ദ്വീപായ ബാലിയുടെ ഗവര്‍ണര്‍, ഇസ്‌റാഈല്‍ ടീമിനെ സ്വീകരിക്കില്ലെന്ന് നിലപാടെടുത്തോടെ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യയില്‍ നിന്ന് വേദി മാറ്റാന്‍ ഫിഫ തീരുമാനിച്ചത്. ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പി എസ് എസ് ഐ)തിരെ ഉപരോധം അടക്കമുള്ള ശിക്ഷാനടപടികള്‍ ഫിഫ പ്രഖ്യാപിക്കും. ടൂര്‍ണമെന്റിന് പുതിയ വേദി ഉടനെ കണ്ടെത്തുമെന്ന് ഫിഫ അറിയിച്ചു.

ടൂര്‍ണമെന്റ് മുന്‍നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് ഫിഫ നീക്കം നടത്തുന്നത്. ടൂര്‍ണമെന്റില്‍ ഇസ്‌റാഈലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഈയടുത്ത് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇന്തോനേഷ്യന്‍, ഫലസ്തീന്‍ പതാകകള്‍ പിടിച്ചായിരുന്നു മാര്‍ച്ച്.

Latest