Connect with us

Kerala

ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സി ആര്‍ പി സി 156/3 വകുപ്പു പ്രകാരം കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.

Published

|

Last Updated

തിരുവല്ല | സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ഉത്തരവ്. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സി ആര്‍ പി സി 156/3 വകുപ്പു പ്രകാരം കേസെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.

ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിലാണ് ഉത്തരവ്. ദേശാഭിമാനം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് സജി ചെറിയാന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.