Connect with us

Kerala

തൃശൂരില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു: വിഷം കഴിച്ച ഭാര്യ ഗുരുതരാവസ്ഥയില്‍

വീട്ടില്‍ നിന്നു ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

തൃശൂര്‍ |  ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി വിജയ രാഘവപുരം റബ്ബര്‍ എസ്റ്റേറ്റിന് സമീപം കുടന്‍മാട്ടി വിജയന്‍ (65)നാണ് വീട്ടില്‍ ഫാനില്‍ തൂങ്ങി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിജയന്റെ ഭാര്യ അജിത (61) സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.

ശനിയാഴ്ച പകലാണ് സംഭവം. വീട്ടില്‍ നിന്നു ബഹളം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവശ നിലയിലായ അജിതയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി പൊലീസെത്തി വിജയന്റെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി.മക്കള്‍: വിജേഷ്, വിജീഷ. മരുമക്കള്‍: മായ, സന്തോഷ്. സംസ്‌കാരം ഞായര്‍ പകല്‍ രണ്ടിന് ചാലക്കുടി നഗരസഭ ശ്മശാനത്തില്‍

Content Highlights: A 65-year-old man named Vijayan died by hanging while his wife Ajitha is in critical condition after consuming poison in Chalakudy, Thrissur. Neighbors rushed to the scene after hearing cries from the house on Saturday. Chalakudy police arrived and completed the inquest procedures.

 

---- facebook comment plugin here -----

Latest