Connect with us

National

അനുവാദമില്ലാതെ വസ്ത്രങ്ങളെടുത്തു; സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

പ്രതിയായ സുബോദിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍ പോയ ഇയള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Published

|

Last Updated

മുബൈ |  മുംബൈയിലെ ഗോരേഗാവില്‍ അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് സ്വകാര്യ വസ്തുക്കളും എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊലപ്പെടുത്തി.മീരാ റോഡ് സ്വദേശിയായ സൂരജ് ശങ്കര്‍ ഡോലെ (26) ആണ് കൊല്ലപ്പെട്ടത്. ഗോരേഗാവിലെ മൃഗപരിപാലന മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഗോരേഗാവ് വെസ്റ്റിലെ എസ് വി റോഡിലുള്ള കിംഗ്സ് സ്റ്റുഡിയോക്ക് സമീപത്തുവെച്ചാണ് സംഭവം.

സൂരജിന്റെ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തായ ബാബാസാഹെബ് എന്ന സുബോധ് ഭിംറാവു വാഗ്മാരെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സൂരജിന്റെ പിതാവ് ശങ്കറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ സുബോദിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ഒളിവില്‍ പോയ ഇയള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: A 26-year-old man named Suraj Shankar Dole was beaten to death by his coworker friend Subodh in Goregaon, Mumbai. The murder occurred after a dispute over using personal belongings and clothes without permission. Mumbai Police registered a murder case and launched a search for the absconding suspect.

---- facebook comment plugin here -----

Latest