Connect with us

International

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ആക്രമണ സമയത്ത് ശാലിനി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, രോഹിത് പിന്തുടര്‍ന്ന് ആളുകള്‍ നോക്കിനില്‍ക്കെ നിരവധി തവണ വെടിയുതിര്‍ത്തതായി അധികൃതര്‍ അറിയിച്ചു

Published

|

Last Updated

സാക്രമെന്റോ |  കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ ഒരു റെസ്റ്റോറന്റിന് പുറത്തുവച്ച് ഇന്ത്യന്‍ വംശജയായ യുവതിയെ യുവാവ് പിന്തുടര്‍ന്ന് വെടിയുതിര്‍ത്ത് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്തി ജീവനൊടുക്കി. ഇന്ത്യന്‍ വംശജയായ ശാലിനി താക്കൂര്‍(38) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഒരു വര്‍ഷത്തോളമായി ശാലിനിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത 22 കാരനായ രോഹിത് ആണ് ഇതിനു പിന്നില്‍. പട്ടാപ്പകല്‍ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം.

സംഭവ ശേഷം പ്രതിയായ രോഹിത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും, ഹൈവേ 50-ല്‍ വെച്ച് പോലീസ് ഇയാളെ കണ്ടെത്തുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

ആക്രമണ സമയത്ത് ശാലിനി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, രോഹിത് പിന്തുടര്‍ന്ന് ആളുകള്‍ നോക്കിനില്‍ക്കെ നിരവധി തവണ വെടിയുതിര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ശാലിനി നിലത്തുവീണപ്പോള്‍ അടുത്തുനിന്ന് തലയിലേക്ക് വീണ്ടും വെടിയുതിര്‍ത്തതായും പറയപ്പെടുന്നു.

 

ഡ്രൈവര്‍ സീറ്റില്‍ സ്വന്തം വെടിയേറ്റ നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. പിന്നീട് രോഹിത് വെടിയേറ്റു മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ശാലിനിയെ രോഹിത് ഒരു വര്‍ഷത്തോളമായി പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്ന് അവരുടെ അമ്മ സുധേഷ് കുമാരി പറഞ്ഞു. ഇയാള്‍ ശാലിനിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും, അവരുടെ വയസ്സിലെ വ്യത്യാസം കാരണം ശാലിനി അത് നിരസിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Content Highlights: An Indian-origin woman named Shalini Thakur (38) was shot dead by her 22-year-old stalker Rohit outside a restaurant in Sacramento, California. The suspect fled the scene but shot himself dead inside his vehicle when cornered on Highway 50. Police confirmed the victim rejected his marriage proposal.

---- facebook comment plugin here -----

Latest