International
കാനഡയില്‍ ബീഫ് പാചകം ചെയ്യുന്നതിനെ ചൊല്ലി വാടകക്കാരനുമായി തര്‍ക്കം; ഇന്ത്യന്‍ വംശജയായ വീട്ടുടമസ്ഥ അറസ്റ്റില്‍
വാടകക്കാരന്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ഒട്ടാവ | കാനഡയില്‍ വാടകക്കാരനുമായി വഴക്കിടുകയും പ്രകോപിതയായി പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജയായ വീട്ടുടമസ്ഥ അറസ്റ്റില്‍. വാടകക്കാരന്‍ ബാര്‍ബിക്യൂ ഗ്രില്ലില്‍ ബീഫ് പാകം ചെയ്തത് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനാണ് നടപടി. വാടകക്കാരന്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
അനുവാദമില്ലാതെ ബീഫ് പാകം ചെയ്യരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട വീട്ടുടമസ്ഥ ഗ്രില്ലില്‍ പാകം ചെയ്ത ഭക്ഷണം മരക്കഷണം കൊണ്ട് തട്ടിത്തെറിക്കുകയായിരുന്നു. സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ മുമ്പ് തര്‍ക്കങ്ങളുണ്ടായിരുന്നു.
Content Highlights: An Indian-origin landlord in Canada was arrested following a heated dispute with her tenant over cooking beef on a barbecue grill. The incident came to light after the tenant filmed the confrontation and shared it online. Local police registered a case based on the viral video evidence.






