Connect with us

International

ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ടിന് തീപിടിച്ച സംഭവം; മരണം 76 ആയി ഉയര്‍ന്നു

13 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

Published

|

Last Updated

മനില  | ഫിലിപ്പീന്‍സില്‍ യാത്രാ ബോട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി ഉയര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 41 മൃതദേഹങ്ങള്‍ കൂടി കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തു. ബുധനാഴ്ച മനിലയില്‍ നിന്ന് പുറപ്പെട്ട് വിനോദസഞ്ചാര കേന്ദ്രമായ കൊറോണിന് അടുത്തെത്തിയപ്പോഴായിരുന്നു അപകടം. 130-ലധികം ആളുകളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്്.

ദുരന്തത്തില്‍ 43 പേര്‍ രക്ഷപ്പെടുകയും, പലരും ആശുപത്രികളില്‍ ചികിത്സയിലാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.  13 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിലുണ്ടായിരുന്ന കടുത്ത ചൂടും വിഷപ്പുകയും കാരണം വെള്ളിയാഴ്ച വരെ ബോട്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

2002-ല്‍ നിര്‍മ്മിച്ച എം/വി ജൂണ്‍ ആസ്റ്റര്‍ എന്ന യാത്രാബോട്ടിന് എല്ലാ സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരുന്നുവെന്നും മാര്‍ച്ചില്‍ പരിശോധന കഴിഞ്ഞതാണെന്നും അധികൃതര്‍ അറിയിച്ചു.
എങ്കിലും ബോട്ടിലെ കാര്‍ഗോ ലോഡിംഗ്, യാത്രാ വിവരപ്പട്ടികയിലെ പൊരുത്തക്കേടുകള്‍, ജീവനക്കാരുടെ അടിയന്തര പ്രതികരണ രീതികള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
മരിച്ചവരെ തിരിച്ചറിയാന്‍ ബന്ധുക്കളുടെ ഡി എന്‍ എ പരിശോധന നടത്തുമെന്ന് കൊറോണ്‍ ടൂറിസം ഉദ്യോഗസ്ഥ പറഞ്ഞു.

Content Highlights: The death toll in the Philippines passenger boat fire has risen to 76 after the Coast Guard recovered 41 more bodies from M/V June Aster. The vessel caught fire near Coron while carrying over 130 people. Search operations continue for 13 missing passengers while investigations are underway.

---- facebook comment plugin here -----

Latest