Connect with us

Kerala

അവിശ്വാസം പാസ്സായി; ഈരാറ്റുപേട്ട നഗരസഭാ ഭരണം ഇടത് മുന്നണിക്ക്

എസ് ഡി പി ഐ പിന്തുണയോടെയാണ് എല്‍ ഡി എഫിന്റെ അവിശ്വാസം പാസായത്.

Published

|

Last Updated

ഈരാറ്റുപേട്ട | ഈരാറ്റുപേട്ട നഗരസഭയുടെ ഭരണം ഇടതുമുന്നണിക്ക് ലഭിച്ചു. ചെയര്‍പേഴ്‌സൺ മുസ്ലീം ലീഗിലെ സുഹറ അബ്ദുൽ ഖാദറിനെതിരെയുള്ള എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയം പാസ്സാകുകയായിരുന്നു. എസ് ഡി പി ഐ പിന്തുണയോടെയാണ് എല്‍ ഡി എഫിന്റെ അവിശ്വാസം പാസായത്. യു ഡി എഫിന്റെ ഒരംഗവും പ്രമേയത്തെ അനുകൂലിച്ചു.

കോണ്‍ഗ്രസ് അംഗം അല്‍സന്ന പരിക്കുട്ടിയാണ് പ്രമേയത്തെ അനുകൂലിച്ചത്. 15 വോട്ടുകളാണ് അവിശ്വാസം പാസാകാന്‍ വേണ്ടിയിരുന്നത്. എല്‍ ഡി എഫിന് ഒമ്പതും എസ് ഡി പി ഐക്ക് അഞ്ചും അംഗങ്ങളാണ് നഗരസഭയിലുള്ളത്.

ഇവരുടെ വോട്ടുകളും കോണ്‍ഗ്രസ് അംഗത്തിന്റെ ഒരു വോട്ടും കൂടിയായതോടെ അവിശ്വാസം പാസ്സായി.

---- facebook comment plugin here -----

Latest