Connect with us

Poem

വെട്ടിത്തിരുത്തുവാനാകാതെ...

പുളയുകയാണിന്നും വെറിയുടെ വംശഹത്യയാൽ ലോകം വെട്ടിത്തിരുത്തുവാനാവുന്നില്ലല്ലോ കെട്ടകാലത്തെച്ചുടു ചോരയാൽപ്പോലും...

Published

|

Last Updated

തെരുവിൽ
ചിതറിക്കിടക്കും
പിഞ്ചുകുഞ്ഞുങ്ങൾതൻ
തലയോട്ടിൽ നിന്നുമൊഴുകുന്ന രക്തം
അലറി വിളിച്ചോടിയെൻ
കൊരവള്ളി പിടിക്കുന്ന
ദുഃസ്വപ്നം കണ്ടു
ഞെട്ടിയുണരുന്നു ഞാൻ
” എത്ര മുറിവിനെ
തുന്നി ഞങ്ങൾ
എത്ര മുറിവു വരുത്തി നിങ്ങൾ
ഞങ്ങൾതൻ ഹൃത്തടത്തിൽ * ‘
യുദ്ധമാരംഭിക്കുന്നത്
മർത്യ മനസ്സിലാണല്ലോ…

പുളയുകയാണിന്നും
വെറിയുടെ വംശഹത്യയാൽ
ലോകം
വെട്ടിത്തിരുത്തുവാനാവുന്നില്ലല്ലോ
കെട്ടകാലത്തെച്ചുടു
ചോരയാൽപ്പോലും…

 

@skinhungry യിൽ വന്ന പ്രസിദ്ധമായ ട്വീറ്റ്

Latest