National
പുനര്‍ വിവാഹം ചെയ്ത യുവതിയെ ആദ്യ ഭര്‍ത്താവും സംഘവും അര്‍ധ നഗ്നയാക്കി നടത്തിച്ചു
യുവാവിന്റെ ബന്ധുക്കളും ഗ്രാമവാസികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം
ഉജ്ജൈന്‍ | ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത യുവതിയെ അര്‍ധനഗ്‌നയാക്കി മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
യുവാവിന്റെ ബന്ധുക്കളും ഗ്രാമവാസികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.
സംഭവത്തില്‍ പേലീസ് 11 പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരസ്യമായ അക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
2023 ലാണ് യുവതി ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചത്. തുടര്‍ന്നു മറ്റൊരു ഗ്രാമത്തില്‍ നിന്നുള്ള യുവാവിനെ പുനര്‍വിവാഹം കഴിച്ചു.
ജൂണ്‍ 30 -ന് ഉജ്ജൈനില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള അര്‍നിയവേഗ ഗ്രാമത്തിലാണ് ആദ്യ ഭര്‍ത്താവിന്റെ പ്രതികാരം അരങ്ങേറിയത്. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും ഝാര്‍ദ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമവാസികളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
Content Highlights:
A woman who remarried after leaving her husband was paraded half-naked, tonsured, and brutally assaulted in a village near Ujjain. The shocking incident of revenge was captured on video and widely shared on social media platforms. Police have registered a case against eleven individuals and arrested three suspects so far.


