Kerala
അമ്മ മരിച്ചതിനു ശേഷം മകള്‍ പീഡനത്തിന് ഇരയായി; അച്ഛന്‍ അറസ്റ്റില്‍
പത്തനം തിട്ട സ്വദേശികളായ കുടുംബം വിദേശത്ത് ആയിരിക്കെയാണ് അമ്മ മരിച്ചത്
പത്തനംതിട്ട | അമ്മ മരിച്ചതിനു ശേഷം അച്ഛന്റെ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി വെളിപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനം തിട്ട സ്വദേശികളായ കുടുംബം വിദേശത്ത് ആയിരിക്കെയാണ് അമ്മ മരിച്ചത്. തുടര്‍ന്ന് അവിടെ വച്ച് അച്ഛന്റെ പീഡനത്തിന് ഇരയായി. നാട്ടില്‍ എത്തിയ ശേഷവും പീഡനം തുടര്‍ന്നു. സ്‌കൂളിലെ കൗണ്‍സലിങ്ങിലാണ് 16 കാരി പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
2020 ലാണ് പെണ്‍കുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചത്. കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.
Content Highlights:
A father has been arrested in Pathanamthitta for allegedly abusing his 16-year-old daughter. The abuse began while the family was residing abroad after the mother’s death in 2020 and continued in Kerala. The minor revealed her ordeal during a counselling session held at her school.



