Connect with us

National

'അദ്ദേഹം ടോയ്‍ലറ്റിലാണ്, അൽപ്പം സമയം കാത്തിരിക്കൂ...': ഉദയനിധിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനോട് ഭാര്യ കിരുതിക; നാടകീയ രംഗങ്ങൾ

തഞ്ചാവൂരിൽ നടന്ന കാവേരി നദീജല തർക്ക പ്രക്ഷോഭ പ്രസംഗത്തിനിടെ നടി തൃഷക്കെതിരെയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയെയ്ക്കെതിരെയും ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ ഉദയനിധിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പോലീസ്.

Published

|

Last Updated

ചെന്നൈ | അധിക്ഷേപ പരാമർശക്കേസിൽ ഡി എം കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുക്കാൻ പോലീസെത്തിയപ്പോൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ നാടകീയ രംഗങ്ങൾ. പോലീസുകാർ വീട്ടിലെത്തിയപ്പോൾ ഉദയനിധി ടോയ്‍ലറ്റിലാണെന്നും കസ്റ്റഡി നടപടികൾക്കായി അൽപ്പസമയം കാത്തിരിക്കണമെന്നും ഭാര്യ കിരുതിക പോലീസിനോട് അഭ്യർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ചെന്നൈ നീലാങ്കരയിലുള്ള ഉദയനിധി സ്റ്റാലിന്റെ വീട്ടിലാണ് സംഭവം. തഞ്ചാവൂരിൽ നടന്ന കാവേരി നദീജല തർക്ക പ്രക്ഷോഭ പ്രസംഗത്തിനിടെ നടി തൃഷക്കെതിരെയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയെയ്ക്കെതിരെയും ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ ഉദയനിധിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പോലീസ്. ജോയിന്റ് പോലീസ് കമ്മീഷണർ ഡോ. പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഉദയനിധിയുടെ വസതിയിലെത്തിയത്.

Also Readസ്ത്രീ വിരുദ്ധ പരാമർശം: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ വീടിനുള്ളിലെത്തിയ പോലീസുകാരോട് ഉദയനിധി ബാത്ത്‌റൂമിലാണെന്ന് വ്യക്തമാക്കിയ കിരുതിക, നടപടികൾക്കായി അൽപ്പസമയം കാത്തിരിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം പുറത്തുവന്ന ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ബസ്സിലേക്ക് മാറ്റി. തഞ്ചാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ തഞ്ചാവൂരിലേക്ക് കൊണ്ടുപോകും.

അതേസമയം, പോലീസിന്റെ കസ്റ്റഡി നടപടികൾക്ക് തൊട്ടുമുമ്പ് മുൻകൂർ ജാമ്യം തേടി ഉദയനിധി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ഹൈക്കോടതി അടിയന്തരമായി വാദം കേൾക്കാൻ തയ്യാറാകുകയും ഹർജി പരിഗണിക്കുന്നത് വരെ കർശന നടപടികളിലേക്ക് കടക്കരുതെന്ന് പോലീസിനോട് വാമൊഴിയായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എങ്കിലും പോലീസ് കസ്റ്റഡി നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി.

Content Highlights

A video from Udhayanidhi Stalin’s Chennai residence showed his wife, Kiruthiga Udhayanidhi, asking police officers to wait as he was in the toilet. The police team led by Joint Commissioner Dr P Vijayakumar later took the DMK leader into custody regarding his controversial remarks in Thanjavur.

Latest