Connect with us

Kerala

കെ എം ബഷീറിന്റെ കൊലപാതകം: സംസ്ഥാന സർക്കാറിന് നോട്ടീസയച്ച് ഹൈക്കോടതി

ബഷീറിന്റെ ഭാര്യ സി ജസീലാ സമർപ്പിച്ച ഹർജിയിലാണ് നടപടി

Published

|

Last Updated

കൊച്ചി | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ബഷീറിന്റെ ഭാര്യ സി ജസീലാ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് വെച്ച് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ വാഹനം ഇടിച്ചു കൊലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ നടപടികൾ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് മറ്റൊരു കോടതിയിലേക്ക് (നാലാം നമ്പർ കോടതി) മാറ്റിയിരുന്നു. ഇതിനെതിരെയാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണക്കോടതി മാറ്റിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ജസീലാ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങളിൽ സർക്കാറിന്റെ നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്.

വാദം കേട്ടതിനു ശേഷം ഹൈക്കോടതി കേസിൽ അന്തിമ തീരുമാനമെടുക്കും.

Content Highlights

The Kerala High Court has issued a notice to the state government on a petition filed by C Jaseela, wife of deceased journalist KM Basheer. The plea seeks the appointment of a special public prosecutor and challenges the transfer of the case trial to another court. The government must respond within a week.

Latest