Kerala
ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍ ജീവനൊടുക്കി
താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന കോടതി വിധി വരുമെന്ന ആശങ്ക യോഗീഷ് പങ്കുവെച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍
കാസര്‍ഗോഡ്| കാസര്‍ഗോഡ് കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍ ജീവനൊടുക്കി. മുളിയാര്‍ മജക്കാറിലെ യോഗീഷ് എം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ആശങ്ക കാരണമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
18 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടറാണ് യോഗീഷ്. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന കോടതി വിധി വരുമെന്ന ആശങ്ക യോഗീഷ് പങ്കുവെച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനല്‍കും.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
A 41-year-old temporary KSRTC conductor named Yogesh committed suicide in Kasargod. Relatives and colleagues revealed he was distressed over potential job loss due to upcoming legal decisions. The body was moved to the hospital for post-mortem before being handed over to his family.





