Uae
യു എ ഇ പ്രസിഡന്റ് ഇറാൻ പ്രസിഡന്റുമായി സംഭാഷണം നടത്തി
സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിലും പ്രാദേശിക സംഘർഷങ്ങൾ കുറക്കുന്നതിലും യു എ ഇയുടെ പ്രതിബദ്ധത ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
അബൂദബി| പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഇറാൻ പ്രസിഡന്റ്ഡോ. മസൂദ് പെസെഷ്കിയാനുമായി ടെലിഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും അവ ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും അവർ ചർച്ച ചെയ്തു. ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്റാഈൽ സൈന്യത്തിന്റെ ആക്രമണത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ഇറാനോടും അവിടുത്തെ ജനങ്ങളോടുമുള്ള യു എ ഇയുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിലും പ്രാദേശിക സംഘർഷങ്ങൾ കുറക്കുന്നതിലും യു എ ഇയുടെ പ്രതിബദ്ധത ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും കൂടുതൽ അസ്ഥിരത ഒഴിവാക്കുന്നതിനും പ്രധാന പങ്കാളികളുമായി യു എ ഇ നയതന്ത്ര കൂടിയാലോചനകളിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. ശാന്തത പുനഃസ്ഥാപിക്കുന്നതിനും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഏതൊരു നടപടിക്കും യു എ ഇയുടെ പിന്തുണ അദ്ദേഹം വീണ്ടും ഉറപ്പിച്ചു.







