Kerala
കണ്ണൂരില്‍ ബൈക്ക് കാറിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
മരിച്ചത് എറണാകുളം സ്വദേശികള്‍
കണ്ണൂര്‍ | താവക്കരയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. എറണാകുളം സ്വദേശികളായ ഗൗതം കൃഷ്ണ(21), ജിസ് ജോയ് എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു
---- facebook comment plugin here -----




