Connect with us

Kerala

പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയം; സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണും: മന്ത്രി സി പി ജോണ്‍

കെഎസ്ആര്‍ടിസി ഓര്‍ഡിനറിയും സ്വകാര്യ ബസും ഒരുമിച്ച് ഓടുന്ന റൂട്ടുകളിലാണ് പ്രശ്‌നമുള്ളത്.

Published

|

Last Updated

തിരുവനന്തപുരം |  യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയിലൂടെ സ്ത്രീകളുടെ വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 2000 രൂപയോളം വര്‍ദ്ധനവ് ഉണ്ടാക്കിയെന്നും പദ്ധതി വന്‍ വിജയമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍. ഇത് നിരവധി സ്ത്രീകളുടെ ജീവിതം തന്നെ മാറ്റിയ പദ്ധതിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധില്‍ പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.ഈ പദ്ധതിയുടെ ഭാഗമായി ചില മേഖലയിലുള്ള സ്വകാര്യ ബസ് സര്‍വീസുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. നെയ്യാറ്റിന്‍കര താലൂക്കില്‍ സ്വകാര്യ ബസില്ല. അപ്പോള്‍ അവിടെ പ്രശ്‌നമില്ല. അതുപോലെ തന്നെ മലപ്പുറം ജില്ലയില്‍ വളരെ കുറച്ച് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ ഉള്ളൂ. പ്രശ്‌നം വരുന്നത് ഒരു റൂട്ടില്‍ രണ്ട് ബസുകള്‍ ഒരുമിച്ച് ഓടുമ്പോഴാണ്. കെഎസ്ആര്‍ടിസി ഓര്‍ഡിനറിയും സ്വകാര്യ ബസും ഒരുമിച്ച് ഓടുന്ന റൂട്ടുകളിലാണ് പ്രശ്‌നമുള്ളത്.ഞാന്‍ സ്വകാര്യ ബസിന്റെ പ്രതിനിധികളുമായി സംസാരിച്ചു. സമയം ക്രമപ്പെടുത്തി ആര്‍ക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ സര്‍വീസുകള്‍ നടത്താം. ടിക്കറ്റിന് അപ്പുറം സ്വകാര്യ ബസില്‍ നിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാമെന്ന് നോക്കാം. ഒരു ഉദാഹരണം പറഞ്ഞാല്‍ അവര്‍ക്കും വേണമെങ്കിലും പരസ്യം ചെയ്യാം. സ്വകാര്യബസിനെ സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന ്‌നും സി പി ജോണ്‍ പറഞ്ഞു.

Content Highlights: Transport Minister CP John stated that the Priyadarshini free travel scheme increased the annual income of women by around Rs 2000. He called the project a massive success that transformed many lives. The minister also promised to resolve the scheduling conflicts and financial issues faced by the private bus sector.

 

Latest