National
മൊബൈല്‍ ഷോപ്പില്‍ മോഷ്ടാവ് എത്തിയത് മോദിയുടെ മുഖംമൂടി ധരിച്ച്; കവര്‍ന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ ഫോണുകള്‍
മൊബൈല്‍ കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് 40 മൊബൈല്‍ ഫോണുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്
ജയ്പൂര്‍ | രാജസ്ഥാനില്‍ മൊബൈല്‍ കടയില്‍ മോഷ്ടാവ് എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് . ഇവിടെ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ കഴിഞ്ഞ രാത്രിയാണ് കവര്‍ച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈല്‍ കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് 40 മൊബൈല്‍ ഫോണുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷ്ടാക്കളില്‍ ഒരാള്‍ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കരേഡ ടൗണിലെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള മതേശ്വരി മൊബൈല്‍ ഷോപ്പില്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. കടയുടെ മേല്‍ക്കൂരയിലൂടെ മോഷ്ടാക്കള്‍ കടയിലേക്ക് കടന്നതായും ഏകദേശം 45 ലക്ഷം രൂപ വിലമതിക്കുന്ന 35 മുതല്‍ 40 വരെ സ്മാര്‍ട്ട്ഫോണുകള്‍ കവര്‍ച്ച ചെയ്തതായും കടയുടമ ലക്ഷ്മണ്‍ സെന്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സെന്‍ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
പരാതിയെത്തുടര്‍ന്ന് കരേഡ പോലീസ് സ്ഥലത്തെത്തി കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. കടയ്ക്കുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, പ്രതികളില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സാമ്യമുള്ള മുഖംമൂടി ധരിച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു
Content Highlights:
A unique robbery occurred in Bhilwara district of Rajasthan where a thief wearing a PM Narendra Modi mask broke into a mobile shop. The burglars entered through the roof and looted around 40 smartphones valued at lakhs from Mateshwari Mobile Shop. The police have registered a case based on CCTV evidence.





