Obituary
വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ പിറവത്ത് മുങ്ങി മരിച്ചു
എറണാകുളത്ത് ഷോപ്പ് ജീവനക്കാരായ ഇരുവരും പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

കല്‍പ്പറ്റ | വയനാട് സ്വദേശികളായ രണ്ട് യുവാക്കൾ പിറവം പുഴയില്‍ മുങ്ങിമരിച്ചു. പനമരം കാപ്പുംചാല്‍ കുഴിമുള്ളിയില്‍ റോജസ്- സിജി ദമ്പതികളുടെ മകന്‍ ഡെറിന്‍(19), കമ്പളക്കാട് കരിമ്പടംകുന്ന് വടക്കേടത്ത് ബേബി- റീന ദമ്പതികളുടെ മകന്‍ സെബിന്‍ ജോസഫ്(22) എന്നിവരാണ് മരിച്ചത്.
എറണാകുളത്ത് ഷോപ്പ് ജീവനക്കാരാണ് ഇരുവരും. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഹാന്‍സി, ന്യൂ റോസ് എന്നിവര്‍ ഡെറിന്റെ സഹോദരങ്ങളാണ്. കണിയാമ്പറ്റ പഞ്ചായത്ത് 15ാം വാര്‍ഡ് ആശ വര്‍ക്കറാണ് സെബിന്റെ മാതാവ് റീന. സഹോദരന്‍: സജിന്‍.
---- facebook comment plugin here -----