Connect with us

National

രാജ്യത്തെ നടുക്കിയ മണിപ്പൂര്‍ കലാപം തുടങ്ങിയിട്ട് രണ്ടുവര്‍ഷം

ഇതുവരെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല

Published

|

Last Updated

ഇംഫാല്‍ | 250 ലധികം പേര്‍ കൊല്ലപ്പെടുകയും 60,000 ലേറെപേര്‍ പലായനം ചെയ്യുകയും ചെയ്ത മണിപ്പൂര്‍ കലാപം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. കലാപം രണ്ടുവര്‍ഷം നീണ്ടുനിന്നിട്ടും ഇതുവരെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും ഇതുവരെ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. മെയ്‌തെയ്കളെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവോടെയാണ് കലാപത്തിനു തുടക്കം. ഇതിനെതിരെ 2023 മേയ് മൂന്നിന് ചുരാചന്ദ്പുരില്‍ നടന്ന ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചോടെയാണ് കലാപം ആരംഭിക്കുന്നത്. പിന്നീട് രാജ്യം കണ്ട ഏറ്റവും ക്രൂരമായ സംഭവങ്ങളായിരുന്നു.

മുഖ്യമന്ത്രിയുടെത് അടക്കം വീടുകള്‍ അഗ്‌നിക്കിരയാവുകയും സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെടചുകയും ചെയ്തു. വാഹനങ്ങള്‍ കത്തിക്കകുയും സ്ത്രീകള്‍ അപമാനിക്കപ്പെടുകയും ചെയ്തതോടെ ജനങ്ങള്‍ പല നാടുകളിലേക്ക് പലായനം ചെയ്തു. രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംങ്ങ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതോടെയാണ് ഒടുവില്‍ രാജിവച്ചത്.

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരിക്കല്‍ പോലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മോദി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല. രണ്ടാം വര്‍ഷം തികയുന്ന ദിവസത്തില്‍ കനത്ത സുരക്ഷയാണ് മണിപ്പൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് വിദ്യാര്‍ത്ഥി സംഘടനകളും ആദിവാസി ഗ്രൂപ്പുകളും ഇന്ന് സംസ്ഥാനത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest