Connect with us

Kerala

കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

അഞ്ച് പേരും വലിയ തിരമാലയില്‍പ്പെട്ട് പോവുകയായിരുന്നു.

Published

|

Last Updated

പരവൂര്‍| കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ തിരയില്‍പ്പെട്ട് കാണാതായി. ഉച്ചക്ക് പൊഴിക്കര മേജര്‍ ദേവി ക്ഷേത്രത്തിനു സമീപമാണ് അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്.

അഞ്ച് പേരും വലിയ തിരമാലയില്‍പ്പെട്ട് പോവുകയായിരുന്നു. സമീപമുണ്ടായിരുന്ന നാട്ടുകാര്‍ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ കണ്ണന്‍, ബിപിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest