quiet congress
യു പിയിലെ രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്നു
പാര്‍ട്ടി വിട്ടവരില്‍ ഒരാള്‍ യു പി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്

സിലിഗുഡി | യു പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായ രണ്ട് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജേഷ്പതി ത്രിപാഠി, ലളിതേഷ്പതി ത്രിപാഠി എന്നിവരാണ് തിങ്കളാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്.
രാജേഷ്പതി ത്രിപാഠി മുന്‍ എം എല്‍ സിയാണ്. യു പി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമാണു ലളിതേഷ്പതി ത്രിപാഠി.
---- facebook comment plugin here -----