Kerala
കോഴിക്കോട് രണ്ട് പേര്‍ക്ക് പാമ്പു കടിയേറ്റു
താമരശേരിയില്‍ ചെമ്പ്ര പുലിയാറക്കുന്ന് ശില്‍പ്പ, ഉള്ള്യേരി പുതിയോട്ടില്‍ സുധീഷ്(42) എന്നിവര്‍ക്കാണ് പാമ്പുകടിയേറ്റത്
കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പാമ്പ് കടിയേറ്റു. കോഴിക്കോട് താമരശേരിയില്‍ ചെമ്പ്ര പുലിയാറക്കുന്ന് ശില്‍പ്പയ്ക്കാണ് (20) പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വാട്ടര്‍ ടാങ്കിന് സമീപത്തുവച്ചാണ് കടിയേറ്റത്. രാത്രി 7.30 ഓടെയായിരുന്നു സംഭവം.
താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശില്‍പ്പയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കോഴിക്കോട് ഉള്ള്യേരിയിലാണ് മറ്റൊരാള്‍ക്ക് പാമ്പുകടിയേറ്റത്. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് വീട്ടുമുറ്റത്തുവച്ച് പാമ്പ് കടിച്ചത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----






