Connect with us

Kerala

ഇലന്തൂര്‍ സ്വദേശിനിക്ക് സൂര്യാഘാതമേറ്റു

ഉണക്കാനിട്ട കപ്പ എടുക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ്‌ സൂര്യാഘാതമേറ്റത്

Published

|

Last Updated

പത്തനംതിട്ട |  ഇലന്തൂര്‍ സ്വദേശിനിക്ക് സൂര്യാഘാതമേറ്റു. ഇലന്തൂര്‍ വാര്യപുരത്തിന് സമീപം മുക്കൂട് ലാജോ ഭവനില്‍ വിലാസിനി് ഉണക്കാനിട്ട കപ്പ എടുക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ്‌ സൂര്യാഘാതമേറ്റത്. അസ്വസ്ഥത ഉണ്ടായെങ്കിലും സൂര്യാഘാതമേറ്റതായി മനസിലായില്ല എന്ന് വിലാസിനിയമ്മ പറഞ്ഞു. കണ്ണിന് താഴെയും മുഖവും പൊള്ളി. രണ്ടു ദിവസം കഴിഞ്ഞാണ് സൂര്യാഘാതമേറ്റതാണെന്ന് തിരിച്ചറിഞ്ഞു ആശുപത്രിയില്‍ ചികിത്സ തേടിയത്

കല്‍ 11 മുതല്‍ മൂന്നുവരെയുള്ള സമയം വെയില്‍ ഏല്‍ക്കുന്ന തരത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.