Connect with us

Kerala

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ കൂടി മരിച്ചു

ഇന്നലെ കലൂര്‍ സ്വദേശി അഭിഷേക് മരിച്ചിരുന്നു.

Published

|

Last Updated

കൊച്ചി|പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. ഇളംകുളം സ്വദേശി ആല്‍ബിന്‍ (19), കതൃക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ ഇവരുടെ സുഹൃത്ത് കലൂര്‍ സ്വദേശി അഭിഷേക് മരിച്ചിരുന്നു.

പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ എട്ട് പേരടങ്ങുന്ന സംഘമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. അഭിഷേക് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ആല്‍ബിനും മിലനും തിരയില്‍പ്പെടുകയായിരുന്നു.

ഇരുവരേയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

 

 

Latest