drowning death
കര്‍ണാടകയില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി
കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് മരിച്ചത്

മംഗളൂരു | കര്‍ണാടകയില്‍ ഉടുപ്പിക്ക് സമീപം രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. നേരത്തെ മരിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് പുറമെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. അലന്‍ റെജി, അമല്‍ സി അനില്‍ , ഉദയംപേരൂര്‍ സ്വദേശി ആന്റണി ഷിനോയ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഉടുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്‍ഡിലാണ് അപകടം. മരിച്ച രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. നൂറോളം പേര്‍ അടങ്ങുന്ന സംഘമാണ് കോളജില്‍ നിന്ന് വിനോദയാത്ര പോയത്. അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടമെന്നാണ് വിവരം.