Kerala
സ്പീക്കര്‍ പദവിയില്‍ നീതിയുക്തമായി പ്രവര്‍ത്തിച്ചുവെന്നാണ് വിശ്വാസം, പുതിയ ചുമതലയും ഭംഗിയായി നിറവേറ്റും: എം ബി രാജേഷ്
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നേരത്തെയും നന്നായി നിറവേറ്റാന്‍ ശ്രമിച്ചിരുന്നു.
തിരുവനന്തപുരം | മന്ത്രി പദവിയുമായി ബന്ധപ്പെട്ട ചുമതലകള്‍ ഭംഗിയായി നിറവേറ്റുമെന്ന് നിയുക്ത മന്ത്രിയും നിയമസഭാ സ്പീക്കറുമായ എം ബി രാജേഷ്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നേരത്തെയും നന്നായി നിറവേറ്റാന്‍ ശ്രമിച്ചിരുന്നു. മഹത്തായ കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് നീതിയുക്തമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും രാജേഷ് പറഞ്ഞു.
സ്പീക്കര്‍ പദവിയിലെ 16 മാസങ്ങള്‍ വിലപ്പെട്ട അനുഭവങ്ങളാണ് നല്‍കിയത്. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായല്ലാതെ തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിരുന്നു. മന്ത്രി എം വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം മന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മന്ത്രി, സ്പീക്കര്‍ പദവികളില്‍ മാറ്റം വേണ്ടിവന്നത്.







