Ongoing News
ഗതാഗത നിയന്ത്രണം
അടൂര്‍ | കായംകുളം-പത്തനാപുരം റോഡില്‍ ഏഴംകുളം ജങ്ഷന്‍ മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളും ടാറിങും നടക്കുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തനാപുരം ഭാഗത്തു നിന്ന് വരുന്ന് വാഹനങ്ങള്‍ പറക്കോട് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് പറക്കോട് ഐവര്‍കാല റോഡ് വഴി എം സി റോഡില്‍ എത്തി അടൂരിലേക്കും അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എം.സി റോഡില്‍ വടക്കടത്തുകാവ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് പറക്കോട് ഐവര്‍കാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.







