Connect with us

National

ഫെബ്രവരി 23, 24 തിയതികളില്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പണിമുടക്കിന് കഴിഞ്ഞമാസം ട്രേഡ് യൂണിയനുകള്‍ തീരുമാനമെടുത്തിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  അടുത്ത വര്‍ഷം രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പണിമുടക്കിന് കഴിഞ്ഞമാസം ട്രേഡ് യൂണിയനുകള്‍ തീരുമാനമെടുത്തിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല.

ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രണ്ട് ദിവസത്തെ പൊതുപണിമുടക്ക് രാജ്യത്താകമാനം നടത്താനാണ് ട്രേഡ് യൂണിയന്‍ സംഘടനകളുടെ തീരുമാനം.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

---- facebook comment plugin here -----

Latest