Kerala
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ നിന്ന് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; 22കാരന്‍ പിടിയില്‍
ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.
കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ നിന്ന് യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച 22കാരന്‍ പിടിയില്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിയിരിപ്പുകാരി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
യുവതി ശുചിമുറില്‍ കയറിയ സമയത്ത് ഇയാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായി യുവതിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിതാവിന്റെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.
Content Highlights:
A 22-year-old youth was arrested at Kozhikode Medical College Super Speciality Block for attempting to record videos of a woman inside a restroom. The incident was reported by a patient’s bystander. Police seized the suspect’s mobile phone and launched a detailed investigation into the matter.


