Kerala
എസ് എസ് എഫ് 'മുത്തുനബി ബുക്ക് ടെസ്റ്റ്' ഒക്ടോബര്‍ 4, 11 തിയ്യതികളില്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഐ പി ബി പുറത്തിറക്കിയ മുഹമ്മദ് മുഹമ്മദ് അനസ് അമാനി തളിപ്പറമ്പ് രചിച്ച 'ഹൗളുല്‍ കൗസര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ മത്സരം നടക്കുന്നത്.
കോഴിക്കോട് | റബീഉല്‍ അവ്വലിനോടനുബന്ധിച്ച് മുത്തുനബിയെ (സ) കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ലക്ഷ്യമാക്കി എസ് എസ് എഫ് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മുത്തുനബി ബുക്ക് ടെസ്റ്റ് 2026’ ഒക്ടോബര്‍ 4, 11 തിയ്യതികളില്‍ നടക്കും. ഐ പി ബി പുറത്തിറക്കിയ മുഹമ്മദ് മുഹമ്മദ് അനസ് അമാനി തളിപ്പറമ്പ് രചിച്ച ‘ഹൗളുല്‍ കൗസര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ മത്സരം നടക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ നാലിന് രാത്രി 8.30-ന് പ്രിലിമിനറി പരീക്ഷയും, ഒക്ടോബര്‍ 11-ന് ഗ്രാന്‍ഡ് ഫൈനലും നടക്കും. 150 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്ന എല്ലാവര്‍ക്കും പഠനത്തിനായുള്ള പുസ്തകം സൗജന്യമായി ലഭിക്കും. പ്രായഭേദമന്യേ ആര്‍ക്കും പങ്കുചേരാവുന്നതാണ്.
ഒന്നാം സ്ഥാനക്കാര്‍ക്ക് 33,333 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 22,222 രൂപയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 11,111 രൂപയുമാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മികച്ച സ്ഥാനം കൈവരിക്കുന്ന 25 പേര്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കുന്നതാണ്.
ഒഫീഷ്യല്‍ ബ്‌സൈറ്റായ muthnabibooktest.com വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.
(കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി താഴെ നല്‍കിയിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക)

Content Highlights: The Sunni Students Federation has announced the upcoming Muthunabi Book Test, scheduled for October 4 and 11. Registration for the state-wide competition has officially begun for interested participants. Candidates can complete their enrollment process through the designated online portal.


