Kerala
കാലടി സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധം; 17 എസ് എഫ് ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം
സമരത്തിന്റെ ഭാഗമായ 16 വിദ്യാര്‍ഥികളെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൊച്ചി| കാലടി സംസ്‌കൃത സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 17 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം. സമരത്തിന്റെ ഭാഗമായ 16 വിദ്യാര്‍ഥികളെ ഇതിനോടകം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നതുള്‍പ്പെടെ 18 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്.
സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന ഭരണപരമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത തങ്ങളെ വ്യാജമായി കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു എന്നാണ് ഹര്‍ജിക്കാരുടെ വാദം.
വി സിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെത്തായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരായ പ്രധാന ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ കോടതിയില്‍ ഹാജരാക്കി.
Content Highlights:
The court granted anticipatory bail to 17 SFI activists involved in protests against the Kalady Sanskrit University Vice Chancellor. Sixteen students were previously suspended over the agitation demanding degree certificates. Students claimed they were falsely implicated for peaceful protests.




