Kerala
ടിപി വധക്കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കെ സി രാമചന്ദ്രന്‍, മനോജ് എന്നിവര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.
ന്യൂഡല്‍ഹി| ടിപി വധക്കേസില്‍ ഹൈക്കോടതി വിധിക്കതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിച്ച ശിക്ഷക്കെതിരെ കെ സി രാമചന്ദ്രന്‍, മനോജ് എന്നിവര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.
ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേസില്‍ പി കെ കുഞ്ഞന്തന് ഹൈക്കോടതി വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശാന്ത നല്‍കിയ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്.







